About Me

My photo
ഏകാന്തതയില്‍ ഒരു രാജകുമാരനായി വിലസുന്ന ഒരു പ്രവാസി. ശക്തിയോടോപ്പം ദൗര്‍ബല്യങ്ങളൂം തിരിച്ചറിഞ്ഞു തുടങ്ങിയ അന്നാണ് ഞാന്‍ മൗനിയായത്.. .ദൗര്‍ബല്യങ്ങളെ അവഗണിച്ചു ശീലിക്കാന്‍ തുടങ്ങിയ അന്ന് ഞാന്‍ എഴുതാനും തുടങ്ങി..

Monday, 18 April 2011

ഇവര്‍ ഇന്ത്യയെ മാറ്റി എഴുതട്ടെ


സമരവും സമന്വയവും സന്തുലിതം ആയി സമ്മേളിക്കുമ്പോഴാണ്‍ ഒരു രാഷ്ട്രീയ പാര്ട്ടി വിപ്ലവകരവും ജനകീയവും ആകുന്നത് .. സഹകരിക്കാന്‍ കഴിയുന്ന സകലതിനോടൂം സമന്വയം സാധിക്കുകയും പുറന്തേള്ളേണ്ടതിനെ സമരം ചെയ്ത് പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ അതൊരു ബഹു ജനപ്രസ്ഥാനം ആയി മാറുന്നു. വെല്ഫെയര്‍ പാര്ട്ടി അധികാരക്കൊതി കൊണ്ട് സമരങ്ങളില്‍ നിന്ന് പിന്തിരിയില്ല എന്ന് പ്രതീക്ഷിക്കുന്നു .. പാര്ട്ടി സങ്കുചിതത്വം കൊണ്ട് ആരും ആയും സമന്വയം സാധ്യം അല്ലാത്ത അണുജീവികളൂടെ പ്രസ്ഥാനം ആകില്ലെന്നു ആശിക്കുന്നു .. സമരത്തിന്റെ വിപ്ലവാവേശവും സഹകരണത്തിന്റെ ജനകീയതയും ഈ പാര്ട്ടി വാനോളം ഉയര്ത്തിപ്പിടിക്കട്ടേ


വെല്ഫെയര്‍ പാര്ട്ടി ജനപക്ഷത്ത് നിന്നുള്ള സമരങ്ങളീലൂടെ ജനാഭിലാഷങ്ങള്ക്ക് വേണ്ടി പോരാടും .... സഹകാരികളെ കണ്ടെത്തി അവരോടു സഹകരിച്ചും സമന്വയിച്ചും ഒരു ജനപക്ഷ ബദല്‍ വളര്ത്തിയെടുക്കും ...
താങ്കളേയും ഈ കൊടി ഉയര്ത്താന്‍ ക്ഷണിക്കുന്നു ... Welfare Party ക്ക് വിപ്ളവാഭിവാദ്യങ്ങള്‍ ..

Wednesday, 16 February 2011

സൌമ്യ

അലോസരങ്ങളുന്ടാക്കാത്ത എന്റെ കവിത
വലിച്ചു കീറട്ടെ എന്നവള്‍ ചോദിച്ചു ......

റെയില്‍ പാളങ്ങളിലെ നിലവിളികള്‍ പോലും 
താരാട്ടാകുമ്പോള്‍ 

എന്റെ കവിതയോടൂള്ള നിന്റെ വെറുപ്പെന്തിനു?എല്ലാവരും തലകുലുക്കിയ ഈ കവിത

നീ ഇന്നലെ കൂടു തുറന്നു വിട്ട പക്ഷിയെക്കുറിച്ചല്ലേ ?

Tuesday, 1 February 2011

മുല്ലപ്പൂവിന്റെ മതവിധികൾ

മുല്ലപ്പൂ സമരങ്ങളിലൂടേ (Jasmin Revolution)* അറബ് ലോകത്തിനു മുന്നേ നടന്ന തുണീഷ്യൻ ജനതക്ക് ഭാവുകങ്ങള്‍ ..

"അധികാരം നിങ്ങള്‍ക്ക് സ്വതന്ത്രം തടയുന്നുവെങ്കില്‍ സ്വാതന്ത്രത്തിലേക്കുള്ള വഴി അധികാരം തന്നെ " എന്നു തീരിച്ചറിഞ്ഞ ഈജിപ്തിന് വിജയാശംസകള്‍.
റൊട്ടിക്കും സ്വാതന്ത്രത്തിനും വേണ്ടിയുള്ള പ്രക്ഷോഭം അറബ് രാജ്യങ്ങളിലെ രണ്ടാം സ്വാതന്ത്ര സമരം ആയി പടർന്നു പന്തലിക്കുന്നു , ഈജിപ്ഷ്യൻ വനിത ആക്റ്റിവിസ്ത് നവ്വാറയുടെ വാക്കുകളിൽ പരോക്ഷ അധിനിവേശത്തിനെതിരെ ഒരു ജനതയുടെ പ്രത്യക്ഷ രോഷം.

"വിശക്കുന്ന മനുഷ്യരെയോര്‍ത്ത് ഞാനല്‍ഭുതപ്പെടുന്നു! അവരെന്തു കൊണ്ട് തങ്ങളുടെ സമൂഹത്തിനെതിരില്‍ വാളെടുക്കുന്നില്ല -- അബൂ ദർ അൽ ഗിഫാരിയുടെ വിശ്വ പ്രസിദ്ധ പ്രഖ്യാപനം യൂസുഫുല്‍ ഖര്‍ദാവി ഉദ്ധരിച്ച്ചപ്പോള്‍ ജനകീയ വിപ്ലവത്തെ ഒരു അശ്ലീല വാക്കായി അടയാളപ്പെടുത്തുന്ന പിന്തിരിപ്പന്‍ യാഥാസ്ഥിതിക മത ഗ്രന്ഥങ്ങള്‍ ഓര്‍ത്തു പോയി.അവയെ അതിന്റെ പാട്ടീനു വിട്ടാൽ പോലും ഏകാധിപതികള്‍ ഭരണംകയ്യടക്കുംപോള്‍ ജനകീയ പ്രതിരോധങ്ങളുടെ ശൈലി എന്താകണം എന്നതിന് മൂർത്തവും ക്ര്യത്യവും ആയ രൂപം വികസിപ്പിക്കാന്‍ ഇസ്ലാമിക പ്രസ്തതാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാന്‍ കഴിയില്ല.
വിപ്ലവങ്ങളെ സംബന്ധിച്ച പൗരാണിക മത സങ്കല്പങ്ങള്‍ വരച്ച അതിരുകൾ പൂര്‍ണം ആയും മുറിച്ചു കടക്കാന്‍ ചങ്കൂറ്റം ആഗോള തലത്തില്‍ മുസ്ലിംനേത്വത്വത്തിനു ഉണ്ടോ?

ഒരു കാലഘട്ടത്തിലെ എകാധിപത്യതിനെതിരെയുള്ള ഹുസൈന്‍ റ) വിന്റെ സായുധ പോരാട്ടത്തെ സുന്നി ഷിയാ വിശ്വാസ തര്‍ക്കത്തിലും വഴിപിഴച്ചവര്‍ എന്നാ പുലഭ്യം വിളികളിലും ഒരു മുഖ്യ ചർച്ചയാക്കാതിരിക്കാൻ പൌരോഹിത്യത്തിന് സാധിചിട്ടില്ലേ? .
സ്വേച്ച്ചധികാരിക്കെതിരെ വാളെടുത്ത അബ്ദുള്ള ബിന്‍ സുബൈര്‍ എന്ന ധീരനായ പോരാളിയെ രാജ്യ ദ്രോഹിയായ വിമതന്‍ ആയി ചിത്രീകരിച്ച യാഥാസ്തിതിക വഹാബി ഔദ്യോഗിക കര്‍മ്മശാസ്ത്ര ഗ്രന്ധങ്ങ്ങ്ങലെ തിരസ്കരിക്കാന്‍ നമുക്ക് എത്ര മാത്രം കഴിഞ്ഞിട്ടുണ്ട് ?

വഹാബിസത്തിന്റെ ജനകീയ പ്രക്ഷോഭങ്ങലോടുള്ള സമീപനത്തെ പറ്റി മോരിത്താനിയന്‍ ചിന്തകന്‍ മുഹമ്മദ് മുഖ്താർ ശങ്കീതിയുടെ നിരീക്ഷണം ശ്രദ്ധേയവും ഒരല്‍പം രസകരവും ആയി തോന്നിയിട്ടുണ്ട് . " സലഫിസത്തിനു അധികാര രൂപങ്ങളോടു രണ്ടു നിലപാടുകളാണുള്ളതാണുള്ളത്;പരസ്പര വിരുദ്ധം ആയ രണ്ടെണ്ണം.അധികാരിക്കെതിരെയുള്ള എന്ത് ജനകീയ നീക്കങ്ങളൂം കുഫ്റിന്റേയോ നന്നേ കുറഞ്ഞത് രാജ്യദ്രോഹത്തിന്റെയൊ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന, ഏകാധിപതികള്‍ക്ക് ദാസ്യ വേല ചെയ്യുന്ന സലഫി ധാര(Monarchist salafism ).
മറുധാര തീവ്രവാദ ആശയ മസിലുകളുടെ ജിംനേഷ്യം ആയി മാറിയ 'അരാജകത്വ ധാര '(Anarchist salafism).ഈ രണ്ടു ധാരകൾക്കിടയിൽ ഫത്‌വകൾ കൊണ്ട് ഗോലി കളിക്കലാണ് പുരോഹിതന്മാരുടെ നേരമ്പോക്കുകള്‍ .. വിശദീകരണങ്ങളിൽ അദ്ധേഹവുമായി വിയോജിക്കാവുന്ന ഒട്ടനവധി പോയിന്റുകൾ നിലനിർത്തിക്കൊണ്ടു തന്നെ മുസ്ലിം തീവ്രവാദികളുടെ ബ്രൈൻ സെറ്റ് ചെയ്യുന്ന ,അതേ സമയം ശിരോവസ്ത്രം നിഷേധിച്ച ,നാലു പെണ്ണു കെട്ടാനുള്ള ശരീഅത്തിന്റെ 'അടിസ്താനം' തന്നെ" നിരോധിച്ച, ( യാഥാസ്ഥിതിക മത നേത്രത്വത്തിനു ശരീഅത്ത് അപകടത്തിലാകുന്നത് ഇത് രണ്ടും നിഷേധിക്കുമ്പോഴാണല്ലോ!)തൂണീഷ്യക്കാർ കെട്ട് കെട്ടിച്ച ഏകാധിപതിക്ക് പരവതാനി വിരിക്കുന്ന ചിന്താധാര കൂടി ഉൾകൊള്ളൂന്നതാകുമ്പോൾ അദ്ധേഹത്തിന്റെ വിശകലനത്തിനു പ്രസക്തി ഏറുന്നുണ്ട്

ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച് - ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അബൂ ദർ അൽ ഗിഫാരി അഭിസംബോധന ചെയ്തത് പോലെ- നേരിട്ട വിപ്ലവത്തിലേക്ക് ബന്ധിപ്പിക്കാന്‍ എന്ത് മാത്രം കഴിഞ്ഞിട്ടുണ്ട് എന്നത് ഉയരേണ്ട ചോദ്യം ആണ് .പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നതിനപ്പുറം "നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രമുള്ള ഒരു ലോകത്തെ പറ്റി സ്വപ്നം കാണാൻ " പൊതുജനത്തേയോ ഒരു തരത്തിൽ സ്വന്തം പ്രവർത്ത്കരെ തന്നെയോ സന്നദ്ധമാക്കാൻ ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടൂണ്ടോ?
മര്‍ദ്ധക ഭരണകൂടങ്ങല്‍ക്കകത്തെ പരിമിതികള്‍ വക വെച്ചു കൊടുത്താല്‍ പോലും മര്‍ദ്ദക ഭരണ കൂടങ്ങൾ നിർമ്മിച്ചെടുത്ത ഭയത്തിനു ജനങ്ങളിലുള്ള ശുഭപ്രതീക്ഷയേക്കാൾ ഇസ്സ്ലാമിക പ്രസ്ഥാനങ്ങളൂടെ നയരൂപീകരണങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടൂണ്ട് എന്നൊരു നിരീക്ഷണവും പ്രബലമാൺ ... തുനീശ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങള്‍ സമര്‍പ്പിക്കുന്ന പ്രതീക്ഷകള്‍ക്ക് മുൻ നിർത്തി രൂപീകരിക്കപ്പെടുന്ന പുതിയ മാറ്റങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വേഗത വര്ധിപ്പിക്കാതിരിക്കില്ല

തുനീശ്യയിലെ ജനകീയ പോരാട്ടത്തിന്റെ മത വിധിയെ പറ്റി കേരള സലഫികള്‍ക്ക് എന്ത് പറയാനുണ്ട് ? അതൊരു മതകാര്യം അല്ലെന്നാണോ ? കമല സുരയ്യയുടെ മയ്യിത്ത് സംസ്കരണ വേളയിലും ഇത്തരം ഒരു മൌനം കേരള സലഫികള്‍ക്കിടയില്‍ കണ്ടിട്ടുണ്ട് .. അക്ഷരങ്ങളില്‍ ആശയങ്ങളെ മറന്ന കിതാബുകളിലെ അഴുകിയ ഫത്-വകളെ പലപ്പോഴും പുറത്ത് പറയാന്‍ ആകാതെ ഉള്ളിലോതുക്കുന്നവരുടെ വിമ്മിട്ടം ശ്രദ്ധിക്കുന്നവര്‍ക്ക് മനസിലാകുന്നുണ്ട് ..വല്ല സാംസ്കാരിക നായകന്‍മാരെങ്ങാനും കേട്ടാലോ എന്നാ ഹാഫിസ് മുഹമ്മദ്‌* നല്‍കിയ ഭയം കാരണം പള്ളിയില്‍ പോലും പറയാന്‍ വയ്യാത്ത അവസ്ഥ്തയിലും ആയി .. മുജാഹിദ് ഭിന്നതകൾക്കിടയിൽ ജനിച്ച നീലപ്പുസ്തകം വായിച്ചു നോക്കൂ .. അസഹിഷ്ണുത നിറഞ്ഞ ഫത്‌വകൾ എങ്ങനെ അരാജക സലഫികളേ ഉത്പാദിപ്പിക്കുന്നു എന്ന് മനസിലാകും ..

*തുണീഷ്യൻ പ്രക്ഷോഭത്തിനു രാജ്യത്തിന്റെ ദേശീയ പുഷ്പത്തിന്റെ പേർ തന്നെ നാട്ടുകാർ നൽകി
**ഹാഫിസ് മുഹമ്മദിന്റെ ഖുതുബ അനുഭവം മലയാളം വാരികയ്യിൽ അദ്ധേഹം എഴുതിയിരുന്നു
--
www.vaachalan.blogspot.com

Thursday, 6 January 2011

ഓര്ക്കുട്ട് വാണീഭം

നീ എന്റെ പെങ്ങള്‍ "
എന്ന് പറഞ്ഞതിനാണോ നീ അമര്‍ത്തി മൂളീയത് ?

കിളിരൂര്‍ ശാരിയുടെ ശബ്ദത്തില്‍ ......


നിന്നോടേനിക്ക് പ്രണയം എന്നു പറഞ്ഞപ്പോള്‍
നീ എനിക്ക് ടെസ്റ്റിമോണിയല്‍ എഴുതിയതന്തിനു?

ചോരയുടെ നിറത്തില്‍ ..............!

Sunday, 27 June 2010

കമ്മ്യൂണിസ്റ്റ് ബ്രദര്‍ഹുഡ്.!!!

കമ്മ്യൂണിസ്റ്റ് ബ്രദര്‍ഹുഡ്.......! കേട്ടമാത്രയിലെ അമ്പരപ്പ് സ്വാഭാവികം.
ഈജിപ്തിലെ റെവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഈജിപ്ഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ബ്രദ്ദര്‍ ഹുഡിനു നല്‍കുന്ന പിന്തുണയില്‍ സഹികെട്ട ശത്രുക്കള്‍ പ്രയോഗിക്കുന്ന അത്രപഴക്കമില്ലാത്ത ചെല്ലപ്പേര്‍..

ദേശാഭിമാനിക്കിത് തിരിയില്ല.. സമീര്‍ അമീന്‍ എന്ന അതി പ്രശസ്ത ഇടതു സൈദ്ധാന്തികന്റെ വാക്കുകള്‍ മലയാളീകരിച്ചപ്പോള്‍ ദേശാഭിമാനിയിലെ തര്‍ജമ ബുദ്ധിജീവി ഈ ചെല്ലപ്പേരുകളേ മറന്നതായി ഭാവിച്ചു.. മുഖ്യമായും രണ്ടു ലക്ഷ്യങ്ങളായിരുന്നു ആ ലേഖനത്തിനു പിന്നിലുണ്ടായിരുന്നത്.. അതിലൊന്ന് ഇസ്ലാമിസ്റ്റുകളൂടെ സാമ്രാജ്യത്വ വിരുദ്ധത താത്കാലികവും അത് സ്വയമേ തന്നെ സാമ്രാജ്യത്വ ഉത്പന്നവും ആണേന്ന് സ്ഥാപിക്കല്‍ ആയിരുന്നു. മറ്റൊന്ന് ഇസ്ലാമികപ്രസ്ഥാനങ്ങളൂടേ സിദ്ധാന്തങ്ങള്‍ മതപരം ആയതുകോണ്ടുതന്നെ മതേതര വിരുദ്ധവും ഫാസിസവും ആണേന്ന സമര്‍ഥനവും.
ഇഖ്-വാനുല്‍ മുസ്ലിമൂനെ മുന്‍‌നിര്‍ത്തിയുള്ള സമീര്‍ അമീന്റെ ഉദ്ധരണികള്‍ വ്യാപകം ആയി ദേശാഭിമാനിക്കാരന്‍ ഉദ്ധരിച്ചതിനാല്‍ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്നതാണ് ഉചിതമെന്ന് വാചാലനു തോന്നുന്നു..

- സോവിയറ്റ് ചേരിയുടെ തകര്‍ച്ചയോടെ ആഗോളതലത്തില്‍ പ്രത്യക്ഷമായ സാമ്രാജ്യത്വ സ്വാധീനത്തിന്റെ ദുഷ്ഫലങ്ങള്‍ ഏറേ കണ്ടത് അറബ് ലോകത്തായിരുന്നു.സാമ്രാജ്യത്വം ശത്രുനിരയില്‍ ഒന്നാം സ്ഥാനം നല്‍കി ഇസ്ലാമിനേയും ഇസ്ലാമിസ്റ്റുകളേയും ആദരിച്ചു
സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യഗുണങ്ങളൂം ഉള്ള ഇസ്ലാമിസ്റ്റുകളെ ടാര്‍ജറ്റ് ചെയ്ത അതേ സാമ്രാജ്യത്വം പൗരോഹിത്യത്തിന്റെ മുകളീല്‍ സിംഹാസനം ഉറപ്പിച്ച അറബ് രാജാക്കന്മാരേയും ജനാധിപത്യ വ്യവസ്ഥയെ തകിടം മറീച്ച അറബ് സ്വേഛാധിപതികളേയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. നാല്പതുകളിലും അമ്പതുകളീലും ഈജിപ്ത്, അള്‍ജീരിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിലനിന്ന ഇസ്ലാമിസ്റ്റ്- ഇടത് സംഘര്‍ഷങ്ങള്‍ എണ്‍പതുകളോടെ സമവായങ്ങളീലേക്ക് തെന്നിമാറുന്നത് ഈ പശ്ചാത്തലത്തിലാണ് .. കമ്മ്യൂണിസത്തിന്റെ മതവിരുദ്ധതയേക്കാള്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യവിരുദ്ധത ഇസ്ലാമിസ്റ്റൂകള്‍ക്ക് വിഷയമാകുന്നതും ഇസ്ലാമിസത്തിന്റെ സാമ്രാജ്യത്വ-ഏകാധിപത്യവിരുദ്ധത ഇടത് ശ്രദ്ധയാകര്‍ഷിക്കുന്നതിന്റെയും കെമിസ്ട്രി ഒന്ന് തന്നെയായിരുന്നു. പൊതുലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള സഹകരണം..
ഈജ്പ്തിലേയും അള്‍ജീരിയയിലേയും ഇടത് ബുദ്ധിജീവികള്‍ മുന്നോട്ട് വച്ചതിങ്ങനെ...

"സൈദ്ധാന്തിക തലത്തില്‍ ഇടത് ബുദ്ധിജീവികള്‍ക്ക്ക് സാമ്രാജ്യത്വത്തിനെതിരെയും ആഗോളവത്കരണത്തിനെതിരെയും സൈദ്ദാന്തിക ബദലുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടൂണ്ടെങ്കിലും അറബ് ലോകത്ത് പ്രായോഗികം ആയി മുന്നേറാന്‍ കഴിഞ്ഞിട്ടീല്ല. അറബ് ലോകത്തെ വിഴുങ്ങുന്ന സാമ്രാജ്യത്വ ഏകാധിപത്യ ഭീഷണീയെ നേരിടൂന്നതില്‍ വിശാലമായ ഇടത് താത്പര്യങ്ങള്‍ക്ക് അനുഗുണമായ ഒരു ചേരിയുടേ ഉത്ഭവം അത്യന്താപേക്ഷിതമാണ്.. ഈജിപ്തിലേതുപോലെ ബഹുജനസ്വാധീനം ഉള്ള ഇസ്ലാമിസ്റ്റ് പാര്‍ട്ടീകളൂം ആയി സൈദ്ദാന്തികമായി വിയോജിച്ചുകോണ്ടുതന്നെ പ്രായോഗികരംഗത്ത് ഒരു പ്ലാറ്റ് ഫൊം രൂപപ്പെടേണ്ടതുണ്ട്..മതേതരവിരുദ്ധമാകുന്നത് ഇസ്ലാമിക (മത) ആദര്‍ശം രാഷ്ട്രീയത്തിലിടപെടുമ്പോഴല്ല, മതസ്ഥാപങ്ങള്‍ (പള്ളി, പോപ്പ്, ചര്‍ച്ച..) ഇടപെടൂമ്പോഴാണ്..അതുകോണ്ട് തന്നെ ഇഖ്‌വാനുല്‍ മുസ്ലിമൂന്‍ മതേതരമാണ്."**** ഇതിന്റെ ഭാഗമായി നടന്ന ഔദ്യോഗിക സൈദ്ദാന്തികവത്കരണങ്ങള്‍ക്കെതിരെ നടന്ന അനൗദ്യോഗിക മറുപടീയായിരുന്നു സമീര്‍ അമീന്റേത്..ദേശാഭിമാനിക്ക് കൂട്ടായതും പഴയ വല്ലഭവന്റെ ഈ പുല്ല് തന്നെ.അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഈജിപ്തില്‍ പൊയി സിപീഏമ്മിനെ പ്രതിനിധീകരിക്കുന്നത് പോലുള്ള തമാശയായിരുന്നു നാം ദേശാഭിമാനിയില്‍ കണ്ടത്.

മണ്ണറിയാത്ത സമീര്‍ അമീന്റെ സൈദ്ദാന്തിക വിടുവായിത്തങ്ങളേക്കാല്‍ ക്രൂരമായ ഏകാധിപത്യത്തിന്റെ മണ്ണില്‍ ജീവിക്കുന്ന ഇടത് പ്രവര്‍ത്തകര്‍ പരിസരത്തെ മുഖ്യ കക്ഷിയായ ഇസ്ലാമിസ്റ്റുകളുമായി യോജിച്ചതും പ്രായോഗികം ആയ ശരികളൂടെ സാധ്യതപ്പുറത്ത് ആണ്.
മേഖലയിലെ അമേരിക്ക- ഇസ്രായേല്‍ സാന്നിധ്യം, അള്‍ജീരിയയിലേയും ടുണീഷ്യയിലെയും ഈജിപ്തിലേയും ജനാധിപത്യവിരുദ്ധത, ആഗോളീകരണത്തിന്റെ പ്രായോഗിക ദുരനുഭവങ്ങള്‍ ഇവയ്ക്കിടയില്‍ മറുചേരിയെ ശക്തിപ്പെടുത്തുക എന്ന ചരിത്രപരം ആയ ദൗത്യമാണ് അറബ് ലോകത്തെ ഇടത് ചേരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.ഇടത്പക്ഷത്തിന്റെ ഇസ്ലാമിസ്റ്റ് അടുപ്പത്തിനെതിരെ ഇടത് ചേരിക്കകത്ത് തന്നെ വിമര്‍ശനങ്ങള്‍ ഉണ്ട് എന്നത് നിഷേധിക്കുന്നില്ല.ആ വിമര്‍ശനങ്ങളൂം ഒരുപോലെ ശക്തമാണ്. ബ്രിട്ടീഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാര്‍ട്ടി നേതാവ് Alex Callinicos ഈജിപ്ഷ്യൻ റെവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടീയുടേ ഇഖ്‌വാന്‍ ഐക്യാദാര്‍ഢ്യ സമരങ്ങള്‍ക്ക് പിന്തുണനല്‍കിയതും ഈജിപ്ത്ഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രദര്‍ ഹുഡിനെതിരെയുള്ള ഗവണ്മെന്റ് അക്രമങ്ങള്‍ക്കെതിരില്‍ സമര പരിപാടീകള്‍ ആവിഷ്കരിച്ചതും ഈ പശ്ചാത്തലത്തിലായിരുന്നു.മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നതില്‍ നിന്ന് സാമൂഹ്യവിപ്ലവം മതത്തിനു സാധ്യമാണ് എന്ന് ഈജിപ്ഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഹംദി ഹുസൈന്‍ 2005 ഫെബ്രുവരി 28 ഈജിപ്തിലെ വ്യത്യസ്ത കക്ഷികളേ പങ്കെടുപ്പിച്ച് സംഘടിപ്പിക്കപ്പെട്ട പൊതുസമ്മേളനത്തില്‍ വച്ച് പരസ്യപ്രസ്ഥാവന നടത്തുവോളം അത് മുന്നോട്ട് പോയിക്കഴിഞ്ഞിട്ടൂണ്ട്.
അറബ് ലോകത്തെ ഇടത് ബുദ്ധിജീവികളൂം പ്രസ്ഥാനങ്ങളും സാമ്രാജ്യത്വ ഏകാധിപത്യ വിരുദ്ധ പ്രസ്ഥാനങ്ങളോട് ആഗോളതലത്തില്‍ രൂപപ്പെട്ട/രുപപ്പെടുത്തുന്ന ഇടത് ഐക്യം കേരള സിപീഎമ്മിനു തീവ്രവാദപ്രവര്‍ത്തനം ആകുന്നത് നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്.

ലോകതലത്തില്‍ , പ്രത്യേകിച്ചും ഇസ്ലാമികപ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ളിടങ്ങളില്‍ ഒരു ഇടത് - ഇസ്ലാമിസ്റ്റ് ചേരി ശക്തിയാര്‍ജിക്കുന്നുണ്ട്..
കേരളത്തില്‍ സമാനം ആയ മുദ്രാവാക്യങ്ങളൂയര്‍ത്തുന്ന ഇസ്ലാമികപ്രസ്ഥനത്തെ തീവ്രവാദഗ്രൂപ്പുകളായി ചിത്രീകരിക്കുന്നത് ഇടതിന്റെ പ്രാദേശികമായ സ്വാര്‍ഥ താത്പര്യം തന്നെ.(തുടരും)

***റഫറന്‍സ്

(http://www.ahewar.org/debat/show.art.asp?aid=32769),
(മുസ്ലിം ബ്രദര്‍ഹുഡ്: സോഷ്യലിസ്റ്റ് വായന (arabic) -സാമിഹ് നജീബ് ),
(http://www.e-socialists.net/node/1386)

Tuesday, 15 June 2010

ഒരു കക്കോടിക്കവിത

ബൂര്‍ഷ്വാസിയെ വെട്ടാന്‍ പോയ അരിവാള്‍
കക്കോടിയില്‍ ജനാധിപത്യം പ്രസംഗിച്ചത്രെ

വയലുകള്‍ റിസോറ്ട്ടൂകളേ പ്രസവിച്ചതിനാല്‍
അരിവാളിന്റെ പണീ പോയത്രെ..


കൊയ്യാന്‍ പിണറായിയില്‍ പോലും വയലില്ല.
അരിവാളൂകള്‍ക്ക് ബോറടിക്കുന്നത്രേ..

ഇതൊരു കവിതയോ കഥയോ അല്ല
എന്റെ പൊയ്മുഖമാണത്രേ

Sunday, 13 June 2010

കക്കോടിയില്‍ ജനപക്ഷമുന്നണിയുടേ യോഗത്തിനെതിരെ സി പി എം അക്രമണം
ഓരോ ഫാസിസ്റ്റിന്റെ മനസിലും ഒരു കമ്മ്യ്യുണീസ്റ്റ്കാരന്റെ അമര്‍ഷമുണ്ട്. ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു ഫാസിസ്റ്റ് പുഞ്ചിരിയുണ്ട് എന്ന് ഏതോ ഒരു മഹാന്‍ അരുളിയത് അറിയാതെ പറഞ്ഞുപോകുന്നു. നവകേരളനിര്‍മ്മിതിയില്‍ ഇടതുസഖാക്കളൂടെ പങ്ക് നിഷേധിക്കാന്‍ മാത്രം ധാര്‍ഷ്ട്യം ഈയുള്ളവനില്ല. അതിനുമാത്രം മനോരമത്വം എനിക്ക് വന്നിട്ടുമില്ല.
വര്‍ഗരാഷ്ട്രീയത്തിന്റെ ഗിയറില്‍ വര്‍ഗീയതയൂടെ ഗ്രീസ് പുരട്ടി നാടോട്ടൂക്കും വിളമ്പുന്ന പിണറായിയോ കൊടീയേരിയോ കേരള ജനതയേ അത്ഭുതപ്പെടുത്തുന്നു എന്നും അഭിപ്രായമില്ല.
കോണ്‍ഗ്രസിന്റെ അധികാരപ്പൊതിയിലെ ആള്‍ക്കൂട്ട മനശാസ്ത്രങ്ങള്ക്കും, ഇടത് രാഷ്ട്രീയത്തിന്റെ സ്വാഭാവിക രാഷ്ട്രീയ അപചയങ്ങള്‍ക്കുമിടയില്‍ സാമൂഹ്യപ്രതിബദ്ധരായ ഒരു ജനപക്ഷ രാഷ്ട്രീയത്തിന്റെ ബദല്‍ ഉയരുന്നത് സിപീ എമ്മിനു എത്ര അസഹ്യമാണ് എന്നത് ഈ അക്രമത്തിലൂടേ വെളിവാക്കുന്നുണ്ട്.

വര്‍ഗരാഷ്ട്രീയം സ്വത്വരാഷ്ട്രീയം തുടങ്ങിയ ഗിമ്മിക്കുകളില്‍ കേരളത്തിലെ പ്രബുദ്ധരും പ്രതിബദ്ധരും അയ ജനതയെ ഇനി മയക്കാനാവില്ല. അധികാരത്തിന്റെ അപ്പക്കഷണം പൊതിഞ്ഞുയര്‍ത്തി ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇവിടേ സഖാക്കളൂടേ ആവശ്യവും ഇല്ല.. അതിനു വേണ്ടുവോളം ചെറുതും വലുതുമായ ഒട്ടനവധി സംഘടനകളൂണ്ട്...
സിപീ എം ഒന്നെങ്കില്‍ ജനപക്ഷ സമരങ്ങളെ അംഗീകരിക്കുകയും അവരോടോപ്പം നിന്ന് മുതലാളീത്ത മൂലധന ശക്തികള്‍ക്കെതിരെ പോരാടുകയും ചെയ്ത് ജനമനസുകളിലേക്ക് തിരിഛെത്താന്‍ ശ്രമിക്കുക.. അല്ലെങ്കില്‍ സമയം കളയാതെ വലത് രാഷ്ട്രീയത്തിലേക്ക് ഏതെങ്കിലും സൂപ്പര്‍ ഫാസ്റ്റില്‍ കയറി യാത്ര ചെയ്യുക... ജനപക്ഷ രാഷ്ട്രീയത്തിന്റെ സമര സേവന വേദികള്‍ ജെ സി ബി ഓടിക്കുന്നത് സി പി എമ്മിന്റെ നെഞ്ചകത്ത് തന്നെയാകും..തീര്‍ച്ച.